Advertisement

നൈജീരിയൻ ലഹരി മാഫിയാ കേസ്; പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ആലോചന

11 hours ago
2 minutes Read
Drug case-Nigerian Drug Mafia Case

നൈജീരിയൻ ലഹരി മാഫിയാ കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താൻ പോലീസ് ആലോചന. കേരളത്തിലേക്കുള്ള ലഹരിക്കടത്തിലിന് പിന്നിൽ നൈജീരിയയിലെ ബയാഫ്ര വിഘടനവാദികളെന്ന് കണ്ടെത്തി. നേപ്പാളിലും സംഘം ലഹരി വിതരണം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.

ഇന്ത്യയിലേക്ക് വൻ നൈജീരിയൻ സംഘം എത്തിയിട്ടുണ്ട് എന്നു കണ്ടെത്തി. ഇവർ സംഘടിതമായി ഇന്ത്യയിൽ എത്തിയത് എന്നു പോലീസിന് സൂചന. നൈജീരിയൻ ലഹരി മാഫിയ സംഘം കേരളം കൂടാതെ ഹരിയാന, മോസറാം, ഹിമാചൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് ഓപ്പറേഷൻ നടത്തിയിരുന്നത്. നൈജീയൻ സംഘം ഇന്ത്യൻ അതിർത്തി പ്രദേശത്ത് കൊറിയർമാരെ ഉണ്ടാക്കിയതായും കണ്ടെത്തൽ.

Read Also: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ്‌ഐഎസ് സംഘത്തെ തകര്‍ത്ത് ഡല്‍ഹി പൊലീസ്; 8 പേര്‍ അറസ്റ്റില്‍

നൈജീരിയൻ രസലഹരി മാഫിയ സംഘത്തുലുള്ളവർ 2010ലാണ് വിസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്. ആദ്യം എത്തിയത് ഡേവിഡ് ജോൺ എന്നയാളാണ്. ഡേവിഡ് ന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ ഇന്ത്യയിലേക്ക് എത്തിയത്. ഡേവിഡിനു നൈജീരിയൻ പാസ്പോട്ടുമില്ല. ഡൽഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നത്. 2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്.

Story Highlights : Nigerian Drug Mafia Case; proposed to charge sedition charges against accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top