Advertisement

‘രാമഴവില്ല്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു

7 hours ago
2 minutes Read
ramzhavill

ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും, ക്യാമറായും കൈകാര്യം ചെയ്ത ഹ്യസ്വ ചിത്രം ‘രാമഴവില്ല്’ ഫിലാഡൽഫിയായിൽ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പാലക്കാട് പ്രകാശനം ചെയ്തു. ഫിലിപ്പ് തോമസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

‘അക്കരക്കാഴ്ചകൾ’ എന്ന വെബ് സീരീസിലൂടെയും,നിരവധി സിനിമകളിലൂടെയും, ശ്രദ്ധ നേടിയ ജോസുകുട്ടി വലിയകല്ലുങ്കൽ ആണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്‌. നർത്തകിയും, ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുകയും ആശാ അഗസ്റ്റിൻ ആണ് ചിത്രത്തിലെ നായിക.ഷാലു പുന്നൂസ്, ജോർജ്ജുകുട്ടി ജോർജ്ജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

Read Also: ബിജു മേനോന് പിറന്നാൾ സമ്മാനം ; ‘വലതു വശത്തെ കള്ളന്‍’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കെസിയ വിഷ്വൽ യു.എസ്.എ അവതരിപ്പിക്കുന്ന ‘രാമഴവില്ല്’, ക്യാമറ, സംവിധാനം – സജു വർഗീസ്, കഥ, തിരക്കഥ, സംഭാഷണം – ഫിലിപ്പ് തോമസ്. രാമഴവില്ല് ഉടൻ പ്രേഷകരുടെ മുമ്പിലെത്തും.

Story Highlights : ‘Ramazhavill’ first look poster released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top