ഇളനീര് വെട്ടി കേരള പൊലീസ് അടിച്ചു,10 ലക്ഷം വാങ്ങി ബിജെപി നേതാക്കൾ കേസ് ഒത്തുതീർപ്പാക്കി; ആരോപണവുമായി സന്ദീപ് വാര്യർ

പൊലീസ് അതിക്രമ പരാതി സംസ്ഥാനത്ത് വ്യാപകമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. കുന്നംകുളത്തെ ബിജെപി നേതാവ് മുരളിയെ പൊലീസ് ക്രൂരമായി മർദിച്ചു. ആദ്യ ഘട്ടത്തിൽ ബിജെപി കാണിച്ച ആവേശം പിന്നീട് ഉണ്ടായില്ല. സുജിത്തിന് കിട്ടിയതിലും ക്രൂരമായ മർദ്ദനമാണ് മുരളിക്ക് നേരിടേണ്ടി വന്നതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. 20 ലക്ഷം വാഗ്ദാനം ചെയ്തിട്ടും കോൺഗ്രസ് നേതാവ് വർഗീസും സുജിത്തും വഴങ്ങിയില്ല. ബിജെപി ഈ കേസ് പണം വാങ്ങി ആട്ടിമറിച്ചു.
ബിജെപി നേതൃത്വം 10 ലക്ഷം രൂപ വാങ്ങി കസ്റ്റഡി മർദന പരാതി ഒതുക്കി.കുന്നംകുളത്തെ നഗരസഭ കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർ പറഞ്ഞ കാര്യമാണ്. ബിജെപി നേതൃത്വം മറുപടി പറയണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. 2018ൽ മുരളിക്ക് മർദ്ദനമേറ്റ ദൃശ്യങ്ങളും സന്ദീപ് വാര്യർ പുറത്തുവിട്ടു.
ബിജെപിയുടെ നേതാക്കൾ പണം വാങ്ങി അട്ടിമറിച്ചു എന്ന് ആരോപിച്ചത് ബിജെപിയുടെ കൗൺസിലർ തന്നെയാണ്. കുന്നംകുളം സിഐ ഉൾപ്പെടെയുള്ള പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഷാജഹാൻ ഉൾപ്പെടെയുള്ള അഞ്ച് പൊലീസുകാർക്കെതിരെയുള്ള എഫ്ഐആർ ഒരു ദിവസം കൊണ്ട് അപ്രത്യക്ഷമായെന്നും സന്ദീപ് ആരോപിച്ചു.
Story Highlights : sandeep varrier on kerala police brutality bjp leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here