ഇസ്രയേൽ ആക്രമണം; അറബ് രാഷ്ട്ര നേതാക്കൾ ഖത്തറിലേക്ക്

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കൾ ഖത്തറിലേക്ക്. ഖത്തറിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതോടൊപ്പം തുടർ നടപടികളെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുവെന്നാണ് സൂചന. ഹമാസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ദോഹയിലെ ആക്രമണം ബുദ്ധിപരമായിരുന്നില്ലെന്ന് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
അതെസമയം ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ യെമിനലും ആക്രണം നടത്തി. യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേൽ ബോംബാക്രമണം നടത്തി. 35 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.
ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്. അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ തെക്ക് പടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ ഫെസിലിറ്റിക്ക് നേരെയും ആക്രമണം നടന്നെന്നും യെമന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലിനെതിരെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയിലുള്ളത്. ഹൂതികളുടെ പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇന്ധന സംഭരണ കേന്ദ്രവും തകര്‍ത്തുവെന്നാണ് അവരുടെ അവകാശവാദം.
Story Highlights : Israel strikes, Arab leaders head to Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here