Advertisement

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; ‘ആശങ്ക വേണ്ട, യോഗ്യരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകും’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

9 hours ago
2 minutes Read

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നതിൽ വോട്ടർമാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എസ്ഐആറിൽ പുതിയ വോട്ടർപ്പട്ടിക തന്നെ തയ്യാറാക്കും. ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ബോധവത്കരണം നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ പ്രവർത്തനം. ആളുകൾക്ക് സമഗ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ട്. ആശങ്കയുടെ ആവശ്യമില്ല സുതാര്യവും ലളിതവുമായിരിക്കും പ്രവർത്തനമെന്ന് രത്തൻ യു ഖേൽക്കർ ട്വന്റിഫോറിനോട് പ്രതികരിച്ചു. അനർഹർ പട്ടികയുടെ പുറത്ത് പോകുമെന്നും യോഗ്യരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾക്കായി ബോധവത്കരണം ഉണ്ടാകുമെന്ന് അദേഹം അറിയിച്ചു.

Read Also: വന്ദേഭാരതിൽ ജീവൻ രക്ഷാദൗത്യം; ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 13കാരിയുമായി എറണാകുളത്തേക്ക്‌

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ ജനങ്ങൾക്ക് നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ആദ്യഘട്ടമാണ് ബീഹാറിൽ നടന്നത്. പുതിയ വോട്ടർ പട്ടിക രൂപീകരിക്കലാണ് എസ് ഐ ആർ. നിലവിലെ പരിഷ്കരണം ഇപ്പോഴുള്ള പട്ടിക പുതുക്കൽ മാത്രമാണ്. കേരളത്തിലും എസ് ഐ ആറിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഷെഡ്യൂൾ ലഭിച്ചാൽ ഉടൻ നടപടികളിലേക്ക് കടക്കും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.

20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരും. 2002ലെ പട്ടികയിലുള്ള 80 ശതമാനം ആളുകളും 2025 പട്ടികയിലുണ്ട്. പാലക്കാടുള്ള 2 ബിഎൽഒമാർ പട്ടികകൾ താരതമ്യം ചെയ്തപ്പോഴാണ് ഇത് മനസ്സിലായതെന്ന് രത്തൻ യു ഖേൽക്കർ പറഞ്ഞു. കേരളത്തിൽ ഒരു പ്രയാസവും ആർക്കും ഉണ്ടാകില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്‌ഐആർ ഉണ്ടാകില്ലെന്ന് അദേഹം പറഞ്ഞു. വെള്ളിയാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തുടനീളം നേരിട്ട് വെരിഫിക്കേഷൻ നടത്താൻ സാധിക്കും. സുപ്രീം കോടതി നിർദ്ദേശപ്രകാരം ആധാർ കൂടി തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു.

Story Highlights : Chief Electoral Officer says voters should not worry about voter list revision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top