Advertisement

”കപ്പലണ്ടി വിറ്റ് നടന്നാ മതിയായിരുന്നു”; സിപിഐഎം നേതാക്കൾക്കതിരായ DYFI നേതാവിന്റെ ശബ്ദരേഖയിൽ പരിഹാസവുമായി പി കെ ഫിറോസ്

4 hours ago
Google News 2 minutes Read

സിപിഐഎം നേതാക്കൾക്കെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി ശരത് പ്രസാദ് രംഗത്തെത്തിയതിന് പിന്നാലെ പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി എന്നും സംഭാഷണത്തിലുണ്ട്.

വിഷയത്തിൽ പരിഹാസനുമായി പി കെ ഫിറോസ് രംഗത്തെത്തി. കപ്പലണ്ടി വിറ്റ് നടന്നാ മതിയായിരുന്നു എന്നായിരുന്നു ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് വിശദീകരിച്ചു..

‘സിപിഐഎമ്മിന്റെ ജില്ലാ ലീഡർഷിപ്പിലുള്ള ആർക്കും സാമ്പത്തിക പ്രശ്നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാൽ അവരുടെ ലെവൽ മാറും.പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. സിപിഐഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത കണ്ണേട്ടൻ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്‌സാണ് അവരൊക്കെ നടത്തുന്നത്.കെ കെ ആർ, സെവ്യർ, രാമചന്ദ്രൻ, എ സി മൊയ്‌ദീൻ ഒന്നും നിസാര ആളുകളല്ല. ജില്ലയിലെ അത്ര വലിയ അപ്പർ ക്ലാസ്സ് ആളുകളുമായി ബന്ധങ്ങളാണ് എ സി മൊയ്‌ദീനുള്ളതെന്നും ശരത് പ്രസാദിന്റെ ശബ്ദ രേഖയിലുണ്ട്. സിപിഐഎം നടത്തറ ലോക്കൽ കമ്മറ്റി അംഗം നിബിനുമായി വർഷങ്ങൾക്ക് മുൻപ് നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നാണ് ശരത് പ്രസാദിന്റെ വിശദീകരണം.

Story Highlights : p k firos on dyfi leaders allegation against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here