Advertisement

റാപ്പർ വേടനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

4 hours ago
Google News 1 minute Read
vedan

ലൈംഗികാതിക്രമ കേസിൽ റാപ്പർ വേടനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. തുടർനടപടി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമെന്ന് എറണാകുളം സെൻട്രൽ പൊലീസ് പ്രതികരിച്ചു.

തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതികൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ പറഞ്ഞു. കേസ് നിലനിൽക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും വേടൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വേടനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഗവേഷക വിദ്യാർഥിനിയാണ് പരാതി നൽകിയത്.

3 ലൈംഗിക അതിക്രമ പരാതിയിൽ രണ്ട് കേസുകളാണ് വേടനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വേടനെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

Story Highlights : Rapper Vedan questioned and released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here