DySP മധു ബാബുവിനെതിരെ വീണ്ടും പരാതി; മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും പരാതി നൽകി നിർമാതാവ് ഷീല കുര്യൻ

DySP മധു ബാബുവിനെതിരെ വീണ്ടും പരാതിയുമായി നിർമാതാവ് ഷീല കുര്യൻ. മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും പരാതി നൽകി. മധു ബാബു സ്ത്രീത്വത്തെ അപമാനിച്ചു. സാമ്പത്തിക താല്പര്യങ്ങൾക്ക് വിധേയനായി പ്രവർത്തിച്ചു. പ്രലോഭനങ്ങൾക്ക് വഴങ്ങി ആരോപണ വിധേയർക്ക് ഒപ്പം നിന്നുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ, മധു ബാബുവിന്റെ ഫോൺ രേഖകൾ പരിശോധിക്കണം. കർശന നടപടി സ്വീകരിക്കണമെന്നും ഷീല കുര്യൻ പരാതിയിൽ ആവശ്യപ്പെടുന്നു.
ഡിവൈഎസ്പി മധുബാബുവിനെതിരെ നേരത്തെ പരാതിയുമായി നിർമാതാവ് ഷീല കുര്യൻ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. പരാതി പറയാനെത്തിയ തന്നോട് മധുബാബു മോശമായി പെരുമാറിയെന്നും തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രതികളുടെ മുന്നിൽ അപമര്യാദയായി സംസാരിച്ചുവെന്നും ഷീല കുര്യൻ ആരോപിച്ചു.
മധുബാബു പൊലീസ് സേനയിലെ വില്ലനാണ്.റിയൽ ലൈഫിലെ ജോർജ് സർ ആണെന്നും ഷീല കുര്യൻ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ഡിവൈഎസ്‌പി പ്രതികൾക്ക് ഒപ്പം നിന്നു. ഓഫീസിൽ വെച്ച് തന്നെ അപമാനിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ ചതിച്ചവന്റെ രക്ഷകനായി മധു ബാബു എത്തി എന്നും ഷീല കുര്യൻ വ്യക്തമാക്കി.
മാനസിക വിഷമം അനുഭവിക്കുന്നെന്ന് പറഞ്ഞിട്ടും അപമാനം തുടർന്നുവെന്നും പ്രതികളെ രാജ്യം വിടാൻ സഹായിച്ചുവെന്നും ഷീല കുര്യൻ വ്യക്തമായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഏറ്റവും വലിയ ക്രിമിനലാണ് മധുബാബു. എന്തും നേരിടാൻ തയ്യാറാണ്. തന്റെ പിന്നിൽ ആരുമില്ല. തുറന്ന് പറഞ്ഞത് അനുഭവിച്ച കാര്യങ്ങളെന്നും ഷീല കുര്യൻ കൂട്ടിച്ചെർത്തു.
Story Highlights : sheela kurian complaint against madhu babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here