ഇനി കണ്ണുകൾക്കും  അൽപ്പം വ്യായാമം ആകാം 

Light Yellow Arrow

സ്‌മാർട്ട് ഫോൺ ,ടാബ്‌ലെറ്റ്, ലാപ്ടോപ്പ്  തുടങ്ങിയവയുടെ വരവോടെ ജോലിസ്ഥലത്തും വീട്ടിലും സ്‌ക്രീൻ സമയം വർദ്ധിച്ചതിനോടൊപ്പം കണ്ണിൻ്റെ സ്ട്രെയിനും വർദ്ധിച്ചിരിക്കുകയാണ്. ഇത് പലവിധ രോഗങ്ങൾക്കും കാരണമാകും, അവ തടയാനും കണ്ണിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതാ ചില വ്യായാമങ്ങൾ

ഏതെങ്കിലുമൊരു വിദൂര വസ്തുവിൽ കണ്ണ് ചിമ്മാതെ ശ്രദ്ധകേന്ദ്രീകരിക്കുക, 30 സെക്കന്റിന് ശേഷം വസ്തുവിൽ നിന്ന് കണ്ണെടുക്കുക. വീണ്ടും ഇതേ വ്യായാമം ആവർത്തിക്കുക

വിദൂര വസ്തുവിൽ ശ്രദ്ധ കേന്ദ്രികരിക്കുക

ഒരേ ദിശയിൽ നിന്ന് എല്ലാ ഭാഗത്തേക്കും കണ്ണുകൾ  ചലിപ്പിക്കുക. മുകളിലേക്കും താഴേക്കും ഇടത്തോട്ടും വലത്തോട്ടും കണ്ണുകൾ വട്ടത്തിൽ കറക്കുക

കണ്ണുകൾ ചലിപ്പിക്കുക

കണ്ണുകളുടെ ക്ഷീണം കുറയ്ക്കാനും, പേശികളുടെ വിശ്രമത്തിനും വേണ്ടി ചെയ്യുന്ന വ്യായാമമാണ് പാമിംഗ്. ഇതിനായി കൈകൾ കൂട്ടി തിരുമ്മി ചൂടാക്കുക പിന്നീട് കൈ കണ്ണുകൾക്ക് മുകളിൽ 5 മിനിറ്റ് നേരം വയ്ക്കുക. ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും ഇത്  ആവർത്തിക്കാം

പാമിംഗ്

സ്‌ക്രീനുകൾക്ക് മുന്നിൽ ഏറെ നേരം ചിലവഴിക്കുന്നവരാണ് മിക്കവരും. അതിനാൽ കണ്ണുകൾക്ക് വിശ്രമം ലഭിക്കാൻ 20 സെക്കന്റ് നേരം സ്‌ക്രീനിൽ നിന്നും കണ്ണെടുത്ത്, 20 അടി ദൂരേക്ക് നോട്ടം പതിപ്പിക്കുക. ഓരോ 20 മിനിറ്റിലും ഇത് ആവർത്തിക്കാൻ ശ്രമിക്കുക

20-20-20 റൂൾ

കണ്ണുകളുടെ കൃത്യമായ ഫോക്കസിന് വേണ്ടി തള്ളവിരൽ മുഖത്തു നിന്ന് 10 ഇഞ്ച് അകത്തി പിടിക്കുക.15 മിനിറ്റ് അതിൽ ഫോക്കസ് ചെയ്തതിന് ശേഷം 20 അടി അകലത്തിലുള്ള വസ്തുവിലേക്ക് നോക്കി വീണ്ടും 15 മിനിറ്റ്  മിനിറ്റ് ഫോക്കസ് ചെയ്യുക, ഇങ്ങനെ സമയം ക്രമീകരിച്ച് വ്യായാമം തുടരാവുന്നതാണ്

നിയർ & ഫാർ ഫോക്കസ്

Stories

More

Whatsapp ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ്  കയറിയോ ?

Mamtha viral photo