സ്ക്രീൻ സമയം കുറച്ച് ആരോഗ്യപരമായ ശീലം വളർത്തിയെടുക്കാനുള്ള ചില മാർഗ്ഗങ്ങൾ ഇതാ
സ്‌ക്രീനുകളുടെ മുന്നിൽ കുട്ടികൾ ചിലവഴിക്കേണ്ട സമയത്തിന് ഒരു പരിധി നിശ്ചയിക്കുക
കുട്ടികളോടൊപ്പം മാതാപിതാക്കളും സ്ക്രീൻ ഉപയോഗം കുറയ്ക്കുക
ബെഡ്‌റൂം , ഡൈനിങ് റൂം ലിവിങ് റൂം എന്നിവിടങ്ങളിൽ മൊബൈൽ ഫോൺ , ടീവി മുതലായവയുടെ സാനിധ്യം ഒഴിവാക്കുക
കുട്ടികൾക്ക് കുറഞ്ഞത് 1 - 2 മണിക്കൂർ വരെ ശാരീരിക വ്യായാമം ആവശ്യമാണ് അതിനായി ടെന്നീസ്, ക്രിക്കറ്റ്, നീന്തൽ പോലെയുള്ള ഔട്ഡോർ ഗെയിംസിൽ ഏർപ്പെടാവുന്നതാണ്
കുടുംബത്തോടൊപ്പമുള്ള ഗ്രൂപ്പ് ആക്ടിവിറ്റികളിൽ കുട്ടികളെയും ഉൾപെടുത്തുക
ഭാവനയും അറിവും വളർത്തുന്നതിനായി പുസ്തകങ്ങൾ വായിക്കുകയും, സുഡോകു , ചെസ്സ് പോലെയുള്ള ഗെയിമുകളിൽ ഏർപ്പെടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക