ലോകത്തിലെ ഏറ്റവും ദരിദ്രമായ 10  രാജ്യങ്ങൾ

Arrow

ഏറ്റവും കുറഞ്ഞ പ്രതിശീർഷ ജിഡിപിയാണ് ഇവിടെ അടയാളപ്പെടുത്തിട്ടുള്ളത്. 11 ദശലക്ഷം ജനസംഖ്യയും , ജിഡിപി  29.99 ബില്യൺ ഡോളറുമാണ്. രാഷ്ട്രീയ അസ്ഥിരതയും ,സംഘർഷവും രാജ്യത്തിൻറെ ഉയർച്ച തടയുന്നതിന് കാരണമായി. നിലവിൽ  ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്  സൗത്ത് സുഡാൻ.

സൗത്ത് സുഡാൻ

കിഴക്കൻ ആഫ്രിക്കയിലെ ചെറിയ രാജ്യമായ  ബുറുണ്ടി രണ്ടാമത്തെ ദരിദ്ര രാഷ്ട്രമാണ്. ആകെ ജനസംഖ്യ 13,459,236 ഉം ജിഡിപി  2.15 ബില്യൺ ഡോളറുമാണ്.

ബുറുണ്ടി

ലോകത്തിലെ മൂന്നാമത്തെ ദരിദ്ര രാജ്യമായ C.A.R ന്റെ ജനസംഖ്യ 5,849,358 ഉം ജിഡിപി 3.03 ബില്യൺ ഡോളറുമാണ്. ഇവിടുത്ത ജനസംഖ്യയുടെ 80 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് .

സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്

ലോകത്തിലെ ഏറ്റവും ദരിദ്രമായ നാലാമത്തെ രാജ്യമായ  മലാവിയുടെ ജനസംഖ്യ  21,390,465 ഉം ജിഡിപി 10.78 ബില്യണുമാണ്. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ വരുമാനം അതിനാൽ തന്നെ കാലാവസ്ഥ വ്യതിയാനവും വിപണിയുടെ ഏറ്റക്കുറച്ചിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാൻ കാരണമായി.

മലാവി

കിഴക്കൻ ആഫ്രിക്കയിലെ ജനസാന്ദ്രത കുറഞ്ഞതും ,ലോകത്തിലെ തന്നെ അഞ്ചാമത്തെ ദരിദ്ര രാജ്യവുമാണ് മൊസാംബിക്ക്. 24.55 ബില്യൺ ഡോളർ ജിഡിപിയുള്ള രാജ്യത്തിൻറെ ജനസംഖ്യ  34,497,736 ആണ്. കാർഷികമേഖലയുടെ തകർച്ച, കുറഞ്ഞ ജനസംഖ്യ നിരക്ക് ,തീവ്രവാദം ,പ്രകൃതി ദുരന്തം എന്നിവയാണ് രാജ്യത്തിന്റെ വളർച്ചയ്ക്ക് തടസ്സം.

മൊസാംബിക്ക്

ലോകത്തിലെ ആറാമത്തെ ദരിദ്ര രാജ്യമായ സൊമാലിയിലെ ജനസംഖ്യ 19,009,151 ഉം ജിഡിപി 13.89 ബില്യൺ ഡോളറുമാണ്. യുദ്ധമാണ്  ഇവിടുത്തെയും സമ്പദ്‌വ്യവസ്ഥ തകരാൻ കാരണമായത്.

സൊമാലിയ

പട്ടികയിലെ ഏഴാമത്തെ ദരിദ്ര രാജ്യമാണ് DRC. 79.24 ബില്യൺ ഡോളർ ജിഡിപി യുള്ള രാജ്യത്തിൻറെ ആകെ ജനസംഖ്യ 104,354,615 ആണ്.  കൊബാൾട്ടും ചെമ്പും കൊണ്ട് ഇവിടം സമ്പന്നമാണെങ്കിലും രാജ്യം ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണ്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

ലോകത്തിലെ എട്ടാമത്തെ ദരിദ്ര രാജ്യമാണ് ലൈബീരിയ. പശ്ചിമാഫ്രിക്കൻ രാജ്യമായ ഇവിടുത്തെ ജനസംഖ്യ 5,492,486 ഉം ജിഡിപി 5.05 ബില്യൺ ഡോളറുമാണ്. ആഭ്യന്തര യുദ്ധം ,പകർച്ചവ്യാധി തുടങ്ങിയവയാണ് രാജ്യത്തെ ദാരിദ്ര്യത്തിന് കാരണം.

ലൈബീരിയ

ലോകത്തിലെ ഒമ്പതാമത്തെ ദരിദ്ര രാഷ്ട്രമാണ് യെമൻ. ഏകദേശം 34.4 ദശലക്ഷം ജനസംഖ്യയുമുള്ള യെമനിലെ ജിഡിപി 16.22 ബില്യൺ ഡോളറാണ്. ആവശ്യവസ്തുക്കൾക്ക് പോലും ക്ഷാമമുള്ള ഈ രാജ്യത്തെ ജനത നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. 

യെമൻ

ലോകത്തിലെ പത്താമത്തെ ദരിദ്ര രാഷ്ട്രമാണ് മഡഗാസ്കർ.ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ഖനനവും, വിനോദസഞ്ചാരവുമാണ്.നിലവിലെ ഡാറ്റ പ്രകാരം, 30.3 ദശലക്ഷം ജനസംഖ്യയുള്ള മഡഗാസ്കറിന്റെ ജിഡിപി 18.1 ബില്യൺ ഡോളറാണ്.

മഡഗാസ്കർ

Stories

More

Whatsapp ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ്  കയറിയോ ?

Mamtha viral photo