ഇന്ന് പെസഹാ വ്യാഴം.

യേശു തന്റെ ശിഷ്യന്‍മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മ പുതുക്കലായാണ് പെസഹാ വ്യാഴം ആചരിക്കുന്നത്. അന്ത്യഅത്താഴവേളയില്‍ അപ്പവും വീഞ്ഞും പകുത്തു നല്‍കി യേശു വിശുദ്ധകുര്‍ബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.

ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പെസഹാ അനുസ്മരണ ചടങ്ങുകളും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുകയാണ്. അന്ത്യ അത്താഴത്തിനു മുമ്പായി യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ്മയ്ക്കായി രാവിലെ ഇടവകകളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹാവ്യാഴത്തോടെ തീവ്രമാകും.

NO COMMENTS

LEAVE A REPLY