Advertisement

വരുന്നൂ പവർകട്ട് കാലം

April 20, 2016
Google News 0 minutes Read

കേരളം പവർകട്ടിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ഇടുക്കി ഉൾപ്പടെയുള്ള പ്രധാന വൈദ്യുത നിലയങ്ങളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ സംസ്ഥാനത്ത് പവർകട്ടും ലോഡ് ഷെഡിംഗും ഏർപ്പെടുത്താൻ വൈദ്യുത വകുപ്പ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. തെരഞ്ഞടുപ്പ് സമയമായതിനാൽ പവർകട്ട് പ്രഖ്യാപനം സർക്കാരിന് ദോഷം ചെയ്യുമെന്നതു കൊണ്ടു മാത്രമാണ് നടപടി വൈകുന്നതെന്നാണ് സൂചന.

ഇടുക്കി ഡാമിൽ സംഭരണശേഷിയുടെ 39 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്.മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ തോതിലാണ് ജലനിരപ്പ് താഴുന്നത്.ഇടുക്കി പദ്ധതി പ്രദേശത്ത് ശരാശരി താപനില 36 ഡിഗ്രിയാണ്. ദിനംപ്രതി അര അടി ജലം എന്ന കണക്കിൽ കുറയുന്നതായാണ് കണക്കുകൾ.

സംസ്ഥാനത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ബാഷ്പീകരണനഷ്ടം നാലിരട്ടിയോളമാണ് വർധിച്ചത്.എല്ലാ വൈദ്യുതിബോർഡ് സംഭരണികളിലും കൂടി ഇനിയുള്ളത് 816.368 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലം മാത്രമാണ്.ജൂൺ ഒന്നിന് 700 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലം കരുതലുണ്ടാകണമെന്നാണ് വൈദ്യുതി ബോർഡിന്റെ നിയമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here