മോഹൻലാൽ ചിത്രത്തിന് ലാൽജോസ് പേരിട്ടു

ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരമാമിട്ട് മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. വെളിപാടിന്റെ പുസ്തകം എന്നാണ് ചിത്രത്തിനു പേരു നൽകിയിരിക്കുന്നത്. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

Laljose_mohanlal

ബെന്നി പി നായരമ്പലത്തിന്റെതാണ് രചന. മോഹൻലാൽ പ്രിൻസിപ്പലിന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ യുവനടി രേഷ്മ രാജനാണ് (ലിച്ചി) നായിക. അനൂപ് മേനോൻ, ജൂഡ് ആന്റണി ജോസഫ്, ശരത്ത് കുമാർ, സലിം കുമാർ, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

NO COMMENTS

LEAVE A REPLY