Advertisement

പി വി അൻവറിന്റെ പാർക്കിൽ യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു

September 5, 2017
Google News 0 minutes Read
p v anvar water theme park

പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലെ വാട്ടർ തീം പാർക്കിലെത്തിയ യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു. പാർക്കിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് യുവാക്കളെ മർദ്ദിച്ചത്. നാലുപേരെയാണ് മർദ്ദിച്ചത്.
സംഭവത്തിൽ തിരുവമ്പാടി സ്റ്റേഷനിലെ രണ്ട് പോലീസുകാർ അടക്കം 14 പേർക്കെതിരെയാണ് കേസെടുത്തത്. താമരശ്ശേരി സി ഐ ആണ് കേസ് അന്വേഷിക്കുന്നത്.

കൊടിയത്തൂർ സ്വദേശികളായ യുവാക്കൾക്കാണ് മർദനമേറ്റത്. മർദ്ദനമേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

മർദിച്ചത് ആരാണെന്ന് വ്യക്തമല്ലെന്നും തങ്ങൾ സെൽഫിയെടുക്കുക മാത്രമാണ് ചെയ്തതെന്നും യുവാക്കൾ പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് തങ്ങളെ നടുറോഡിൽ മുട്ടുകുത്തിച്ചുവെന്നും ഇവർ പരാതിയിൽ പറയുന്നു.

അതേസമയം ഇത്തരമ1രു സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് തിരുവമ്പാടി പോലീസ് പറയുന്നത്. രാത്രി എട്ടിന് പാർക്ക് അടയ്ക്കുന്നതിനാൽ സംഭവവുമായി ബന്ധമില്ലെന്നാണ് പാർക്ക് അധികൃതർ വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here