Advertisement

ബ്രിക്‌സ് റാങ്കിൽ ആദ്യ ആറ് പട്ടികയിൽ ഇടംപിടിച്ച് കാലിക്കറ്റ് സർവകലാശാല

November 25, 2017
Google News 1 minute Read
calicut univeristy tops in BRICS

ബ്രിക്‌സ് റാങ്കിങിൽ ഇന്ത്യൻ സർവകലാശാലകളിൽ കാലിക്കറ്റിന് ആറാം സ്ഥാനം. ഐ.ഐ.ടികൾ ഉൾപ്പെട്ട ഇന്ത്യയിലെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 18ാം സ്ഥാനം നേടാനും കാലിക്കറ്റിന് സാധ്യമായി.

കേരളത്തിൽ ഏറ്റവും ഉയർന്ന റാങ്കിങ് ലഭിച്ചതും കാലിക്കറ്റ് സർവകലാശാലക്കാണ്. ഇന്ത്യ,ബ്രസീൽ,റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിനായി നടത്തിയതാണ് റാങ്കിങ്.

അക്കാദമിക് വൈശിഷ്ട്യം, തൊഴിൽ ദാതാക്കൾ കൽപ്പിക്കുന്ന മതിപ്പ്, അധ്യാപകവിദ്യാർഥി അനുപാതം, അധ്യാപക യോഗ്യതാ മികവ്, അന്താരാഷ്ട്ര വിദ്യാർഥി പ്രാതിനിധ്യം, ഓൺലൈൻ പ്രവർത്തനങ്ങൾ, പി.എച്ച്.ഡി യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം, പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം, ഗവേഷണ മികവ് തുടങ്ങിയ ഘടകങ്ങൾ ആധാരമാക്കിയാണ് ബ്രിക്‌സ് റാങ്കിങ് നിർണയിച്ചത്.

 

calicut univeristy tops in BRICS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here