Advertisement

രാജസ്ഥാനില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു; 400പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

January 4, 2018
Google News 0 minutes Read
H1n1

രാജസ്ഥാനില്‍ ഒരു മാസത്തിനിടെ 400പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനി പടര്‍ന്ന് പിടിക്കുന്ന കാര്യം സര്‍ക്കാറും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് 400പേര്‍ക്ക് പന്നിപ്പനി പിടിപെട്ടത്. ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും സര്‍ക്കാറിന്റെ പനിയ്ക്കെതിരെയുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് പരക്കെ ആരോപണം ഉണ്ട്.

പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വര്‍ഷം മാത്രം 241പേരാണ് പന്നിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. രക്ത പരിശോധന നടത്തിയ 11,721പേരില്‍ 3214പേര്‍ക്ക് പനി സ്ഥിരീകരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here