Advertisement

കെട്ടിടനികുതി ഇനി വർഷംതോറും അഞ്ച് ശതമാനം കൂട്ടും; വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഫീസ് 50 ശതമാനം കൂട്ടും

February 19, 2018
Google News 0 minutes Read
taxation

കെട്ടിടനികുതി വർഷംതോറും അഞ്ച് ശതമാനം കൂട്ടും. ഇതിന് പുറമെ കൂടുതൽ വിഭാഗങ്ങളെ തൊഴിൽക്കരത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും സേവനഫീസുകളും പരിഷ്‌കരിക്കാനും തീരുമാനമായി. വരുന്ന സാമ്പത്തികവർഷം മുതൽ ആയിരിക്കും വർധന നടപ്പാക്കുന്നത്.

വിവിധ വകുപ്പുകളിൽ സേവനനിരക്കുകൾ അഞ്ചുശതമാനം കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഡോ. ബി.എ.പ്രകാശ് അധ്യക്ഷനായ അഞ്ചാം ധനകാര്യ കമ്മീഷൻറെ ശുപാർശകളനുസരിച്ചാണിത്. കമ്മീഷൻറെ നിർദേശങ്ങൾ ഉത്തരക്കാനുള്ള പരിശോധനകളിലാണ് സർക്കാർ.

കെട്ടിടനികുതി അഞ്ചുവർഷം കൂടുമ്പോൾ പരിഷ്‌കരിക്കണമെന്നാണ് സമിതിയുടെ നിർദേശമെങ്കിലും വർഷംതോറും അഞ്ചുശതമാനം കൂട്ടാനാണ് സർക്കാരിൻറെ തീരുമാനം. തൊഴിൽക്കരം കൂട്ടാൻ കേന്ദ്രത്തോട് ശുപാർശചെയ്യും.

വിവാഹസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങളുടെ ഫീസ് 50 ശതമാനം കൂട്ടും. കേന്ദ്രസർക്കാരിൻറെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങൾക്കും നികുതി ബാധകമാക്കും. സ്വകാര്യ, അൺ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നികുതി ചുമത്തും. കെട്ടിടനിർമ്മാണ അനുമതിക്കുള്ള ഫീസ് 50 ശതമാനം വർധിക്കും. പരസ്യപ്പലകകൾ പ്രദർശിപ്പിക്കാൻ മിനിമംനികുതി ഏർപ്പെടുത്തും. വലിപ്പം കൂടിയവയ്ക്ക് മിനിമം നിരക്ക് മറ്റുള്ളവയെക്കാൾ ഇരട്ടിയായിരിക്കും.

കച്ചവടസ്ഥാപനങ്ങളുടെ ലൈസൻസ് ഫീ ഉയർത്തും. തദ്ദേശസ്ഥാപനങ്ങൾ വാടകയ്ക്ക് നൽകിയിട്ടുള്ള കെട്ടിടങ്ങൾക്ക് പൊതുമരാമത്തുവകുപ്പ് അനുവദിച്ച നിരക്കിൽ വാടക ഈടാക്കും. തൊഴിൽകരത്തിൻറെ പരിധി 2500 രൂപയിൽനിന്ന് 12,500 രൂപയാക്കാനുള്ള കേന്ദ്ര ധനകാര്യകമ്മിഷൻ ശുപാർശ നടപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here