എന്‍ഐഎ അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്ന് ഹാദിയയുടെ പിതാവ്

എന്‍ഐഎ അന്വേഷണത്തില്‍ കേസിലെ വസ്തുതകള്‍ പുറത്തുവരുമെന്നും അതുവരെ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും ഹാദിയയുടെ പിതാവ്. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹ ബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധിയെ സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ഹാദിയയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചിരിക്കുന്നത്. എന്‍ഐഎ അന്വേഷണം തുടരാമെന്ന സുപ്രീം കോടതിയുടെ വിധിയില്‍ വിശ്വാസമുണ്ട്. ഷെഫിന്‍ ജഹാന് തീവ്രവാദി ബന്ധമുണ്ടെന്ന സംശയത്തിലാണ് കോടതി എന്‍ഐഎ അന്വേഷണം തുടരാമെന്ന് വിധിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ സത്യം പുറത്തുവരും. ഹാദിയയെ വിദേശത്തേക്ക് കടത്താനുള്ള നിയമവശങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഇരുവരും വിവാഹം കഴിച്ചിരിക്കുന്നത്. അവരുടെ കല്ല്യാണം തട്ടികൂട്ടാണെന്നും ഹാദിയയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല. വിധിയെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നുവെന്നും അശോകന്‍ പങ്കുവെച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here