Advertisement

ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

March 8, 2018
Google News 0 minutes Read
hadiya

ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. എൻഐഎ സമർപ്പിച്ച റിപ്പോ‍ർട്ടും, റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അശോകൻ നൽകിയ അപേക്ഷയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.  ഹാദിയയെ മതംമാറ്റി യെമനിലേക്ക് കടത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ അപേക്ഷയിലുള്ളത്.  അശോകന്‍റെ വാദങ്ങൾ ശരിവെക്കുന്ന സത്യവാംങ്മൂലമാണ് എൻഐഎയും സുപ്രീംകോടതിയിൽ നൽകിയത്. ഫസൽ മുസ്തഫക്കും ഇയാളുടെ ഭാര്യ ഷെറിൻ ഷെഹാന എന്നിവരുമായി ഹാദിയക്ക് ബന്ധമുണ്ടെന്ന് സത്യവാംങ്മൂലത്തിൽ എൻഐഎയും വ്യക്തമാക്കുന്നുണ്ട്. ഫസൽ മുസ്തഫക്കും ഷെറിൻ ഷെഹാനക്കുമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here