2 ജി സ്‌പെക്ട്രം കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി

2 ജി സ്‌പെക്ട്രം, ഏയര്‍സെല്‍ മാക്‌സിസ് കേസുകളിലെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സിബിഐക്കും എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്കു മുന്‍പില്‍ അന്വേഷണത്തെ കുറിച്ച് പുകമറ സൃഷ്ടിക്കരുതെന്നും കോടതി പറഞ്ഞു. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനാലാണ് കോടതി പരസ്യമായി അതൃപ്തി അറിയിച്ചത്. അന്വേഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here