Advertisement

ജാമ്യചീട്ട് ആർബിഐ നിരോധിച്ചു

March 14, 2018
Google News 0 minutes Read
rbi RBI discontinues letter of undertaking

ജാമ്യച്ചീട്ട് കൊടുക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചു. വൻതുകകളുടെ തട്ടിപ്പ് നടത്തി രാജ്യംവിടുന്ന സംഭവങ്ങൾ പതിവായതോടെയാണ് വാണിജ്യ ഇടപാടുകൾക്കായി ബാങ്കുകൾ ജാമ്യച്ചീട്ട് (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) കൊടുക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചത്.

ജാമ്യച്ചീട്ട് ഉപയോഗിച്ച് വിദേശ ഇടപാട് നടത്തി 13,000 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് രത്‌നവ്യാപാരിയായ നീരവ് മോഡിയും മെഹുൽ ചോക്‌സിയും തട്ടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.

റിസർവ് ബാങ്കിന്റെ ജാമ്യച്ചീട്ട് നിരോധന നടപടി ഉടനടി തന്നെ നടപ്പാക്കാനാണ് ബാങ്കുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഇത് സംബന്ധിച്ച് ആർബിഐ ഇന്നലെ വിജ്ഞാപനം ഇറക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here