എസ്ബിഐ എടിഎമ്മുകൾ ഇനി രാത്രി 10 വരെ മാത്രം; ജനം ആശങ്കയിൽ

എസ്ബിഐ എടിഎമ്മുകൾ രാത്രി കാലങ്ങളിൽ അടച്ചിടുവാനുള്ള നടപടികൾ തുടങ്ങി. ഇതോടെ ഇടപാടുകാർ ആശങ്കയിലായി. രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ എടിഎമ്മുകൾ പ്രവർത്തിക്കുകയുള്ളൂവെന്ന ബോർഡുകൾ പലയിടത്തും അധികൃതർ സ്ഥാപിച്ചു കഴിഞ്ഞു.
ഇരുപത്തി നാലു മണിക്കൂറും ബാങ്കിംഗ് സേവനം ജനങ്ങളിൽ എത്തിക്കാൻ തുടങ്ങിയ എ,ടി.എമ്മുകൾ ഇനി രാത്രികാലങ്ങളിൽ അടച്ചിടാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം. എ.ടി.എം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകൾ കുറവുള്ള പ്രദേശങ്ങളിൽ ഈ തീരുമാനം ഇടപാടുകാർക്ക് തിരിച്ചടിയാവും.
SBI atm to function till 10 in night