Advertisement

വിദ്യാര്‍ത്ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയെ റിമാന്‍ഡ് ചെയ്തു

April 18, 2018
Google News 0 minutes Read

കോളജ്​ വിദ്യാർത്ഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച കേസിൽ അറുപ്പുക്കോട്ട പൊലീസ് അറസ്റ്റു ചെയ്ത സ്വകാര്യ ആർട്​സ്​ കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ റിമാന്‍ഡ് ചെയ്തു ഏപ്രില്‍ 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. ബി.എസ്​.സി മാത്​സ് മൂന്നാം വർഷ വിദ്യാർത്ഥിനികളായ നാലു പേരെ മധുര കാമരാജ്​ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്​ഥരുടെ ഇംഗിതത്തിന്​ വഴങ്ങാൻ പ്രേരിപ്പിച്ച കുറ്റത്തിനു കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്​ അടച്ചുപൂട്ടി അകത്ത്​ കഴിയുകയായിരുന്ന ഇവരെ മൂന്ന്​ മണിക്കൂറിലേറെ സമയത്തിനു ശേഷം വാതിൽ പൊളിച്ച്​ അകത്തുകടന്നാണ്​ പൊലീസ്​ അറസ്റ്റ് ചെയ്തത്. ഇവരെ കോളജ്​ മാനേജ്​മ​ന്‍റ് അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here