Advertisement

കടലില്‍ തിരമാലകള്‍ ഏഴ് മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യത; കനത്ത ജാഗ്രതാ നിര്‍ദേശം

April 24, 2018
Google News 0 minutes Read

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത. സംസ്ഥാനത്തിന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചു. കേരളത്തിന്റെ തീരങ്ങളില്‍ ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ ഉയര്‍ന്നേക്കാമെന്ന് ഗവേഷണ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യത. തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തുക. കൊ​ല്ലം, ആ​ല​പ്പു​ഴ, കൊ​ച്ചി, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് തീ​ര​ങ്ങ​ളി​ലാ​ണ് ഭീ​മ​ൻ തി​ര​ക​ൾ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. മത്സ്യതൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോട്ടുകള്‍ കടലിലേക്ക് ഇറക്കരുത്. ബോട്ടുകള്‍ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാന്‍ നിശ്ചിത അകലം പാലിച്ച് നങ്കൂരമിടണം. വിനോദ സഞ്ചാരികള്‍ കടലിലേക്ക് ഇറങ്ങരുതെന്ന് നേരത്തേ നല്‍കിയ മുന്നറിയിപ്പ് തുടര്‍ന്നും പാലിക്കണം.

ക​ട​ൽ​ക്ഷോ​ഭം മൂ​ലം തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തും നി​രോ​ധി​ച്ചു. ചൊ​വ്വാ​ഴ്ച മൂ​ന്നു മു​ത​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്കു പ്ര ​വേ​ശ​നം വി​ല​ക്കി​യാ​ണു ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​റ​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here