Advertisement

ഞാന്‍ വിഷ്ണുവിന്റെ അവതാരം; ലോകം നന്നാക്കേണ്ടതിനാല്‍ ജോലിക്ക് എത്താന്‍ സമയമില്ല: ഗുജറാത്തിലെ സര്‍ക്കാര്‍ ജോലിക്കാരന്‍

May 19, 2018
Google News 0 minutes Read

താന്‍ ഭഗവാന്‍ വിഷ്ണുവിന്റെ പത്താം അവതാരമായ കല്‍കിയായതിനാല്‍ ഓഫീസില്‍ എത്താനും ജോലി ചെയ്യാനും സാധിക്കില്ലെന്ന വിചിത്ര വാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ലോകം നന്നാക്കേണ്ട തിരക്കിലായതിനാല്‍ ഓഫീസിലെത്താന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് രമേഷ് ചന്ദ്ര ഫെഫാര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. സര്‍ദാര്‍ സരോവര്‍ പുനര്‍വാസ്വത് ഏജന്‍സിയിലെ എന്‍ജിനീയറാണ് ഈ സ്വയം പ്രഖ്യാപിത വിഷ്ണുവിന്റെ അവതാരം. ജോലിക്ക് സ്ഥിരമായി എത്താത്തതിനാല്‍ കാരണം കാണിക്കല്‍ നോട്ടീസ് ഓഫീസില്‍ നിന്ന് അയച്ചതിന് മറുപടി നല്‍കിയപ്പോഴായിരുന്നു താന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന അവകാശവാദം ഉന്നയിച്ചത്.

അവതാരമാണെന്ന കാര്യം വരുദിവസങ്ങളില്‍ തെളിയിക്കും. എന്റെ തപസുകാരണമാണ് രാജ്യത്ത് മികച്ച മഴ ലഭിച്ചത്. 2010 മാര്‍ച്ചിൽ ഓഫിസിലിരിക്കുമ്പോഴാണ് കൽകിയുടെ അതാരമാണെന്നു ബോധ്യപ്പെട്ടത്. ഇപ്പോള്‍ എനിക്ക് ദിവ്യശക്തി കൂടിയുണ്ട്– ഫെഫാർ മാധ്യമങ്ങളോടു പറഞ്ഞു.

അമ്പതു കാരനായ ഫെഫാർ ജോലിക്കെത്താത്തതിനാല്‍ മൂന്നു ദിവസം മുൻപാണു വകുപ്പില്‍ നിന്നു കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചത്. ഓഫിസിലിരുന്നാൽ തപസു ചെയ്യാൻ സാധിക്കുന്നില്ലെന്നും രണ്ടു പേജ് മറുപടിയിൽ വാദിക്കുന്നു. ജോലി സ്ഥലത്ത് എട്ടു മാസത്തിൽ 16 ദിവസം മാത്രമാണത്രേ ഇയാൾ ജോലിക്കെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here