ഇനി മുതൽ മദ്യം വാങ്ങുമ്പോൾ ‘പശു സെസ്സ്’ നൽകണം

രാജസ്ഥാനിൽ ഇനി മദ്യം വാങ്ങുന്നവർ ‘പശു സെസ്സ്’ നൽകണം. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സർചാർജ് ആയി നിശ്ചിത തുക കൂടി ഈടാക്കാനാണ് രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായതായും ഈ വർഷം തന്നെ ‘പശു സെസ്സ്’ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമനിർമാണം ഉണ്ടാവുമെന്നുമാണ് റിപ്പോർട്ട്.
പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചെലവഴിക്കുന്നതിനാണ് ഈ തുക മദ്യത്തിന്റെ വിലയ്‌ക്കൊപ്പം ഈടാക്കുന്നത്. സെസ്സ് ഈടാക്കുന്നതോടെ വിദേശമദ്യത്തിനും ഇന്ത്യൻ നിർമിത വിദേമദ്യത്തിനും വില വർധിക്കും. എത്ര തുകയാണ് സെസ്സ് ആയി ഈടാക്കുകയെന്ന കാര്യം ധനവകുപ്പ് പിന്നീട് തീരുമാനിക്കുമെന്ന് സർക്കാർ വാക്താവ് വ്യക്തമാക്കി.
സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ‘പശു സെസ്സ്’ ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here