Advertisement

ഡൽഹിക്ക് പൂർണ സംസ്ഥാനപദവി വേണമെന്ന ഹർജി; വിധി പ്രസ്താവം തുടങ്ങി

July 4, 2018
Google News 0 minutes Read
Supreme Court verdict on delhi issue today

ഡൽഹിക്ക് പൂർണ സംസ്ഥാനപദവി വേണമെന്ന ഹർജിയിൽ വിധി പ്രസ്താവം തുടങ്ങി. ഭരണപരമായ തീരുമാനങ്ങൾ ലഫ. ഗവർണർ് വൈകിക്കരുതെന്നും കോടതി പറഞ്ഞു.

ഭരണാധിപൻ ലഫ്റ്റനൻറ് ഗവർണറാണെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഡൽഹി സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റ്‌സ് ജ. ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് വിധി പറഞ്ഞത്. രാജ്യതലസ്ഥാനത്തിന് മേൽ ഡൽഹി സർക്കാറിന് പൂർണ്ണ അധികാരം ഇല്ലെന്നാണ് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് വാദിച്ചത്. ദില്ലിക്ക് പൂർണ സംസ്ഥാന പദവി നല്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി സർക്കാർ സമരം നടത്തിവരികയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here