Advertisement

മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

August 16, 2018
Google News 0 minutes Read

കേരളം കടുത്ത വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി. മുല്ലപ്പെരിയാർ സ്വദേശി റസൽ ജോയിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേന്ദ്ര തലത്തിൽ ദുരിത നിവാരണ സമിതിക്ക് രൂപംനൽകി
സംസ്ഥാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി കടക്കാതെ യാതൊരുവിധ നടപടിയും കൈകൊള്ളുകയില്ലെന്ന് തമിഴ്‌നാടിന്റെ നിലപാട് മുല്ലപ്പെരിയാറിന് സമീപം താമസിക്കുന്നവരുടെ ജീവന് ഭീഷണിയുയർത്തുന്നതാണെന്നും കേരളത്തിലെ സംഭവിച്ച അപത്രീക്ഷിത ദുരിതവും നിലവിലെ സ്ഥിതിയും കണ്ടിട്ടും വേണ്ട നടപടികളെടുക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് 2005 സെക്ഷൻ 9 പ്രകാരം കേന്ദ്ര സർക്കാരിനോട് അടിയന്തര യോഗം ചേരുവാനും മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം താമസിക്കുന്നവരുടെ ജീവനും സ്വത്തും സംരക്ഷിക്കത്തക്ക രീതിയിൽ ഇരു സംസ്ഥാനങ്ങളുടെ പ്രവർത്തനവും ഏകോപിപ്പിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജരാകാനും ഹർജിയിൽ ആവശ്യപ്പെടുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടുമണിക്ക് കോടതി ഹർജി പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here