20
Sep 2018
Thursday
phenix kerala

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം; യുവാവ് ആത്മഹത്യ ചെയ്തു

youth attacked by moral police suicided

മലപ്പുറം കുറ്റിപ്പാലയിൽ സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാർ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. കുറ്റപ്പാല സ്വദേശി മുഹമ്മദ് സാജിദ് ആണ് അത്മഹത്യ ചെയ്തത്. സാജിദിനെ ആൾക്കൂട്ടം കെട്ടിയിട്ട് ആക്രമിച്ചിരുന്നു. ഈ ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചിരുന്നു. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

അതേസമയം, സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം എസ്പിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. ഈ മാസം 18 ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.  രാത്രി സംശയകരമായി സാജിദിനെ കണ്ടുവെന്നാരോപിച്ചായിരുന്നു മർദ്ദനം.

Top