21
Sep 2018
Friday
phenix kerala

‘ആരോഗ്യവാനായി തിരിച്ചുവരൂ’; മുഖ്യമന്ത്രിയോട് മോഹന്‍ലാലിന് പറയാനുള്ളത്

mohanlal and pinarayi

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനോട് ‘ആരോഗ്യവാനായി തിരിച്ചുവരൂ’ എന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. “Get Well Soon Honourable Chief Minister Pinarayi Vijayan Sir” എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച മോഹന്‍ലാല്‍ പിണറായി വിജയനൊപ്പമുള്ള ഫയല്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

വിദഗ്ദ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചത്. മൂന്ന് ആഴ്ചത്തെ അവധിയിലാണ് അദ്ദേഹം ചികിത്സയ്ക്കായി പോയിരിക്കുന്നത്.

Top