17
Dec 2018
Monday
24 Channel

അഫ്ഗാനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം

suicide bomb attack in afghan killed 13

അഫ്ഗാനിസ്താനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേർ ആക്രമണം. ആക്രമത്തിൽ 13 പേർ കൊല്ലപ്പെട്ടു.

അഫഗാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ചാവേർ പൊട്ടിത്തെറിച്ചത്. റാലിയിൽ 250 ലേറെ പേർ പങ്കെടുത്തിരുന്നു. കമ ജില്ലയിലെ പാർലമെന്റ് സ്ഥാനാർത്ഥി അബ്ദുൽ നാസിർ മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സ്‌ഫോടനമുണ്ടായത്.

Top