16
Oct 2018
Tuesday
24 - Comming soon

വ്യാജ വീഡിയോ പ്രചരിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

suicide

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന യുവാവ് എന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. കപില്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.  പെണ്‍കുട്ടിയെ ആക്രമിച്ചതിന് നാട്ടുകാര്‍ മര്‍ദ്ദിക്കുന്നുവെന്ന പേരിലാണ് കപിലിന്റെ വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഇത് ഇയാളുടെ വീഡിയോ അല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീഡിയോ പുറത്ത് വന്നതിന് ശേഷം കപില്‍ അസ്വസ്ഥനായിരുന്നു. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കപിലിന്റെ മൃതദേഹം കണ്ടെത്തിയത്.

Top