Advertisement

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രനെതിരെ എം.എല്‍.എ അബ്ദുള്‍ റസാഖിന്റെ മകന്‍ കക്ഷി ചേരും

December 3, 2018
0 minutes Read
k surendran bail plea to be considered by court tomorrow

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ കേസില്‍ എം.എല്‍.എല്‍ പി.ബി അബ്ദുള്‍ റസാഖിന്റെ മകന്‍ കക്ഷി ചേരും. ഇരുപക്ഷവും കേസ് ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. അബ്ദുള്‍ റസാഖിന്റെ മരണം ഒഫീഷ്യല്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അബ്ദുള്‍ റസാഖിനു വേണ്ടി കേസില്‍ അദ്ദേഹത്തിന്റെ മകന്‍ കക്ഷി ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ആയതിനാല്‍, സ്വയം പിന്‍വലിച്ചു പോകാന്‍ കഴിയില്ലെന്നാണ് സുരേന്ദ്രനു ലഭിച്ച നിയമോപദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top