‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫെബ്രുവരിയില്‍ തീയറ്ററുകളിലേക്ക്

കുമ്പളങ്ങി നൈറ്റ്‌സ് തീയറ്ററുകളിലേക്കെത്തുന്നു. ചിത്രം ഫെബ്രുവരി ഏഴിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ദിലീഷ് പോത്തന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഫഹദ് ഫാസിലും ഷെയ്ന്‍ നിഗവുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെത്തുന്നത്. നവാഗതനായ മധു സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധാനം. ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് സംവിധാനം.
ചിത്രത്തിന്‍രെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ശ്യാം പുഷ്‌കര്‍ തന്നെയാണ്. സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here