Advertisement

പറന്നുയര്‍ന്ന് കണ്ണൂര്‍; വിമാനത്താവളത്തിന്റെ ചില പ്രത്യേകതകള്‍ ഒറ്റ നോട്ടത്തില്‍

December 9, 2018
Google News 1 minute Read
kannur airport

ഉത്തരമലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിടര്‍ത്തി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വാതില്‍തുറന്നു. നീണ്ട കാത്തരിപ്പിനൊടുവില്‍ വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. ലോകോത്തര നിലവാരത്തിലുള്ള കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ചില പ്രത്യേകതകള്‍ നോക്കാം.
* 3050 മീറ്റര്‍ റണ്‍വേ
* 20 വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം
*ആറ് എയ്‌റോബ്രിജുകള്‍
* നാവിഗേഷനു വേണ്ടി പ്രത്യേക ഡിവിഒആര്‍ സംവിധാനം
* ഉന്നത നിലവാരത്തിലുള്ള ഫയര്‍ എഞ്ചിനുകള്‍
* ഒരു ലക്ഷം സ്‌ക്വയര്‍ മീറ്ററിലധികം വിസ്തൃതിയുള്ള ടെര്‍മിനല്‍
* 24 ചെക്ക് ഇന്‍ കൗണ്ടറുകള്‍
* 16 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍
* 8 കസ്റ്റംസ് കൗണ്ടറുകള്‍
* ഇന്‍ലൈന്‍ എക്‌സ്‌റേയും സെല്‍ഫ് ചെക്ക് ഇന്‍ സൗകര്യവും
* സെല്‍ഫ് ബഗേജ് ഡ്രോപ്പ് സൗകര്യം
* അതിവിശാലമായ പാര്‍ക്കിങ് സൗകര്യം-700 കാറുകളും 200 ടാകസികളും 25 ബസുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here