ഓപ്പറേഷന്‍ സിന്ദൂര്‍; ‘അടിച്ചത് രാജ്യത്തെ നിരന്തരം ദ്രോഹിക്കുന്ന ഭീകരവാദത്തെ’ ; സുരേഷ് ഗോപി

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ തിരിച്ചടിയായല്ല ലോകനീതിയായാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മള്‍ അടിച്ചതെന്നും താക്കീത് നല്‍കുകയാണ്, ഇനി ഇത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇനിയിത് ആവര്‍ത്തിക്കില്ലെന്ന ഒരു ഉറപ്പുകൂടി സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ പൂരം ആകാശത്ത് സിന്ദൂരം വിതറിയെന്നും ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഗല്‍ഗാം മാത്രമല്ല ഇതിനുമുന്‍പും ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്‌ട്രൈക്ക് വഴി ശ്രമം നടന്നത്. ഡല്‍ഹിയിലേക്ക് അടിയന്തരമായി എത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഡല്‍ഹിയില്‍നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് ലഭ്യമാകും – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യന്‍ ആര്‍മിയുടെ നീക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം
ഭീകരന്മാര്‍ക്ക് ഒരു മറുപടി കൊടുക്കേണ്ടത് നാളെ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായിരുന്നു. രാജ്യത്തിന്റെ അഭിമാനം ഉണര്‍ത്തുന്ന നടപടി – മേശ് ചെന്നിത്തല വ്യക്തമാക്കി.
Story Highlights : Suresh Gopi about Operation Sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here