‘നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണം’; കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ ഇടപെട്ട് ഹൈക്കോടതി.ബസുകളുടെ സമയക്രമം മാറ്റാൻ നിർദേശം. തീരുമാനം വേഗത്തിൽ വേണമെന്നും ഹൈക്കോടതി.നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നാണ് കോടതിയുടെ ആവശ്യം. നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കണം ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി.
ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമയക്രമം പാലിക്കാൻ വേണ്ടിയാണ് ബസുകൾ മരണപ്പാച്ചിൽ നടത്തുന്നത്. നഗരങ്ങളിൽ അഞ്ചു മിനിറ്റും, ഗ്രാമ പ്രദേശങ്ങളിൽ 10 മിനിറ്റും ബസുകൾക്കിടയിൽ ഇടവേള വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം, കൊച്ചി നഗരത്തിൽ മാത്രമല്ല സംസ്ഥാനത്തുടനീളം സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. മരണപ്പാച്ചിലിനെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ നിത്യവാർത്തയാകുന്ന പശ്ചാത്തലത്തിലാണ് ഗതാഗത കമ്മീഷണർ സമയക്രമം പുനക്രമീകരിക്കാനുള്ള നിർദേശം മുന്നോട്ട് വെച്ചത്.
Story Highlights : High Court intervenes in private bus competition in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here