Advertisement

‘ജയ്നമ്മയെ അറിയാം, പരിചയപ്പെട്ടത് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ നിന്ന്’; സമ്മതിച്ച് സെബാസ്റ്റ്യൻ

2 days ago
Google News 2 minutes Read
sebastine

ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധന കേസിൽ നിർണായക വഴിത്തിരിവ്. ജയ്നമ്മയെ പരിചയം ഉണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ജയ്നമ്മയെ പരിചയമുണ്ടെന്ന് സെബാസ്റ്റ്യൻ പറഞ്ഞത്. ഒരു പ്രാർത്ഥന സംഘത്തിൽ ഇരുവരും കുറേക്കാലം ഒന്നിച്ച് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാൽ തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് സെബാസ്റ്റ്യൻ മറുപടി പറഞ്ഞിട്ടില്ല.

സെബാസ്റ്റ്യൻ നൽകുന്ന പരസ്പര വിരുദ്ധ മൊഴികൾ അന്വേഷണത്തെ വഴിതെറ്റിക്കാനെന്ന് പൊലീസ് വിലയിരുത്തുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 2012 നു ശേഷം സാമ്പത്തിക ഇടപാടുകൾ ബാങ്കുകളിലൂടെ നടത്തിയിട്ടില്ല. പണം കയ്യിൽ കൊണ്ട് നടന്നാണ് കാര്യങ്ങൾ നടത്തിയിരുന്നതെന്നും അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു.

ബിന്ദു തിരോധാനത്തിനു ശേഷമാണ് സെബാസ്റ്റ്യൻ ഈ നീക്കം നടത്തിയത്. ഇതിനിടെ കോട്ടയത്തെ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ പരിശോധന നടത്തി. വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിൽ നിന്നും കത്തിയും ഡീസൽ വാങ്ങാൻ ഉപയോഗിക്കുന്ന ക്യാനും കണ്ടെത്തി. ഇതിന്റെ ഫോറൻസിക് പരിശോധന നടന്നുവരികയാണ്. മാസങ്ങൾക്ക് മുമ്പ് സെബാസ്റ്റ്യൻ വീട്ടുമുറ്റത്ത് നിർത്തിയിട്ടതാണ് ഈ വാഹനം. ആറു വർഷത്തെ ഇടവേളകളിലാണ് സ്ത്രീകളെ കാണാതായത്. ഇതിന്റെ പിന്നിലെ കാരണവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Story Highlights : A crucial turning point in the disappearance case of Ettumanoor native Jaynamma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here