കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് സമാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്. ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള് കണ്ടെടുത്തത്. (Mobile phones seized again from Kannur Central Jail)
അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തിരുകിയ നിലയിലായിരുന്നു രണ്ടാം ഫോണ്‍. മൂന്നാമത്തെ ഫോണാകട്ടെ പുതിയ ബ്ലോക്കിലെ വാട്ടര്‍ടാങ്കിന് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
Read Also: ‘ടെർമിനേറ്റർ’ ഭീഷണി യാഥാർത്ഥ്യമാകുമോ? എ.ഐയുടെ അപകടങ്ങളെക്കുറിച്ച് ജെയിംസ് കാമറൂണിൻ്റെ മുന്നറിയിപ്പ്
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് ശേഷം ജയിലില്‍ പരിശോധനകള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് ഒളിപ്പിച്ച നിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്. പതിവ് പരിശോധനകള്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയും ചില പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ഫോണുകള്‍ മാത്രമല്ല മദ്യവും ലഹരി മരുന്നുകളും ജയിലിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം. മുന്‍പും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ പിടികൂടിയതായുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു.
Story Highlights : Mobile phones seized again from Kannur Central Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here