Advertisement

വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വി.സിമാർക്ക് നിർദേശം; വിവാദ സർക്കുലറുമായി ഗവർണർ

9 hours ago
Google News 2 minutes Read

വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ. ഈമാസം പതിനാലിന് പരിപാടികൾ സംഘടിപ്പിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജനഭീതി ദിനം ആചരിക്കുന്നത്. 2021 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജനഭീതി ദിനം ആചരിക്കണം എന്ന് പ്രഖ്യാപിച്ചത്.

ഔദ്യോഗിക ഘട്ടത്തിൽ ഇത്തരത്തിൽ ഒരു ദിനാചരണം ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷം യുജിസിയും സമാനമായി നിർദേശം നൽകിയിരുന്നു. സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു. നിർദേശം നൽകിയിരുന്നു. ഇത്തരത്തിലാണ് സംസ്ഥാന സർവകലാശാലകളിൽ ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ ഗവർണർ വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.എല്ലാ വൈസ് ചാൻസിലർമാറും വിദ്യാർഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്.

Story Highlights : Governor controversial circular to observe Partition Horrors Remembrance Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here