പ്രളയദുരിതാശ്വാസം; കൈവശരേഖയില്ലെങ്കില്‍ ഭവന സഹായം വൈകും

സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയ ദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം ലഭിക്കുന്നത് വൈകും. പട്ടയമുള്ളവര്‍ക്ക് മാത്രം ആദ്യം ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പട്ടയമുള്ളവര്‍ക്ക് ആദ്യ ഘട്ടത്തില്‍ ധനസഹായം നല്‍കും. എന്നാല്‍, കൈവശ രേഖയില്ലാത്തവര്‍ക്ക് ധനസഹായം ലഭിക്കുന്നത് വൈകും. ഭൂമിക്ക് പട്ടയമില്ലാത്തവര്‍ക്ക് കൈവശ രേഖ ലഭിക്കണം. എന്നാല്‍, കൈവശ രേഖ ലഭിക്കണമെങ്കില്‍ ലാന്‍ഡ് അസൈമെന്റ് കമ്മിറ്റി ചേര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതിന് കാലതാമസം വരുമെന്നതിനാല്‍ വീട് നഷ്ടപ്പെട്ട പലര്‍ക്കും ധനസഹായം ലഭിക്കുന്നത് വൈകും.
വീട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അതില്‍ കാലതാമസമോ വിവേചനമോ കാണിക്കില്ലെന്നും സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. കൈവശ രേഖ ഇല്ലാത്തവര്‍ക്ക് ധനസഹായം വൈകുന്നതോടെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് വെറുംവാക്കാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here