Advertisement

‘നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടും; അൻവർ അന്നും ഇന്നും നാളെയും പ്രധാന ഘടകമല്ല’; എംവി ​ഗോവിന്ദൻ

June 17, 2025
Google News 2 minutes Read

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം സ്വരാജിന് വി വി പ്രകാശന്റെ കുടുംബത്തിൽ സ്വീകാര്യത ലഭിക്കുന്നത് ചെറിയ കാര്യമല്ല. നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത് ജമാഅത്തെ ഇസ്ലാമിക്ക് എതിരായ വർഗീയ വിരുദ്ധ പോരാട്ടമാണെന്നും എം വി ഗോവിന്ദൻ ട്വന്റിഫോറിനോട് പറഞ്ഞു.

വർദ​ഗീയതയ്ക്കെതിരെ മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് വിശ്വാസികൾ ഉൾപ്പെടെ മുഴുവൻ ജനങ്ങളെയും ചേർത്തി നിർത്തി വർ​ഗീയ വിരുദ്ധപോരാട്ടമാണ് എൽഡിഎഫ് സംഘടിപ്പിച്ചിട്ടുള്ളത്. ആര്യാടൻ ഷൗക്കത്ത് പ്രകാശന്റെ വീട്ടിൽ പോയില്ല എന്നത് എൽഡിഎഫിന്റെ പ്രശ്നം അല്ല. എൽഡിഎഫ് സ്ഥാനാർഥിക്ക് പ്രകാശാന്റെ കുടുംബത്തിൽ സ്വീകര്യത കിട്ടുന്നു എന്നത് ചെറിയ കാര്യമല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

Read Also: നിലമ്പൂരിൽ കലാശക്കൊട്ട് ഇന്ന്; വോട്ടെടുപ്പ് മറ്റന്നാൾ, വോട്ടുറപ്പിക്കാൻ സർവ്വ സന്നാഹങ്ങളുമായി മുന്നണികൾ

സ്ഥാനാർഥി നിർണയം മുതൽ കോൺഗ്രസിൽ പ്രശ്നങ്ങൾ തുടങ്ങി. പ്രശ്നങ്ങൾ എല്ലാം വോട്ടിൽ പ്രതിഫലിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അൻവർ അന്നും ഇന്നും നാളെയും നിലമ്പൂരിൽ ഒരു പ്രധാന ഘടകമല്ല. അൻവറിനെ എൽഡിഎഫ് ഒഴിവാക്കിയത് മുതൽ അൻവർ ഒരു ഘടകമല്ല. എൽഡിഎഫ് വോട്ട് കാര്യമായി അൻവറിന് ലഭിക്കില്ല.

വർഗീയ മുന്നണി ആണ് യുഡിഫ്. ജമാഅത്തെ ഇസ്ലാമി കൂട്ടു കെട്ട് യുഡിഎഫിന് തിരച്ചടിയാകും. നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത് ജമാഅത്തെ ഇസ്ലാമിക്ക് എതിരായ വർഗീയ വിരുദ്ധ പോരാട്ടമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് മറ്റന്നാൾ. കൊട്ടിക്കലാശം ഒഴിവാക്കിയെന്ന് പി വി അൻവർ. മൂന്നാഴ്ച നീണ്ട വീറുറ്റ പ്രചാരണങ്ങൾക്കൊടുവിൽ ഇന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. പരസ്യപ്രചാരണം അവസാനിക്കാൻ ഒരു പകൽ ശേഷിക്കെ വോട്ടുറപ്പിക്കാൻ സർവ്വ സന്നാഹങ്ങളുമായി മുന്നണികൾ സജ്ജം.

Story Highlights : MV Govindan says LDF will win a huge victory in Nilambur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here