രാമനാട്ടുകര പോക്സോ കേസ്; CCTV ആൺസുഹൃത്ത് കിണറ്റിൽ എറിഞ്ഞു, ഹാർഡ് ഡിസ്ക് കണ്ടെത്തി പൊലീസ്

കോഴിക്കോട് രാമനാട്ടുകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ പാർപ്പിച്ച സ്ഥലത്തെ സിസിടിവി ആൺസുഹൃത്ത് കിണറ്റിൽ എറിഞ്ഞു. ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് പൊലിസ് കണ്ടെടുത്തു. നാളെ സൈബർ സെല്ലിന് മുന്നിൽ ഹാജരാക്കും. കേസിലെ മുഖ്യപ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹാർഡ് ഡിസ്ക്ക് കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
പെൺകുട്ടിയെ ആൺസുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടയെ ഒരു ദിവസം ഒരിടത്ത് കൊണ്ടുവന്ന് പാർപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഈ ഫ്‌ളാറ്റിലെത്തി സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്‌ക് എടുത്ത് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചിരുന്നു. ഇയാളുടെ സുഹൃത്ത് നേരത്തെ പിടിയിലായിരുന്നു. ഇയാൾ നൽകിയ മൊഴി പ്രകാരമാണ് കിണറിൽ ഇന്ന് പരിശോധന നടത്തിയത്.
Read Also: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്; സംഘം ചേർന്ന് ആക്രമിച്ചു
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യപ്രതി ഹാർഡ് ഡിസ്ക് നശിപ്പിക്കാൻ ശ്രമിച്ചതെന്നാണ് നിഗമനം. ശാരിരീകാസ്വസ്ഥ്യത്തെ തുടർന്ന് കേസിലെ അതിജീവിതയെ ജുവനൈൽ ഹോമിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മാതാവിനെ കുട്ടിയെ കാണിച്ചില്ലെന്നും പരാതിയുണ്ട്. കേസിലെ മുഖ്യപ്രതിക്ക് വേണ്ടിയുളള അന്വേഷണം പുരോഗമിക്കുകയാണ്.
പെൺകുട്ടി ജോലി ചെയ്തിരുന്ന മാളിൽ നിന്ന് വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ശേഷം ക്ലോറോഫോം പോലെയുള്ളവ മണപ്പിച്ച് ബോധരഹിതയാക്കുകയായിരുന്നു. തുടർന്ന് ഒരു ദിവസം ഫ്‌ളാറ്റിൽ പാർപ്പിക്കുകയും തൊട്ടടുത്ത ദിവസം കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് ഇറക്കിവിടുകയുമായിരുന്നു.
Story Highlights : Ramanattukara POCSO case; police find CCTV hard disk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here