Advertisement

തോട്ടപ്പിള്ളി കൊലപാതകം; ‘അബൂബക്കർ കുറ്റം സമ്മതിച്ചിരുന്നു, കൊലക്കേസിൽ നിന്ന് ഒഴിവാക്കി’; എസ്പി മോഹനചന്ദ്രൻ

3 hours ago
Google News 2 minutes Read

ആലപ്പുഴ തോട്ടപ്പള്ളിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച്ച. കൊലപാതകത്തിൽ പങ്കില്ലാത്ത വ്യക്തിയെ കൊലക്കുറ്റത്തിന് ജയിലിലടച്ചു. യഥാർത്ഥ പ്രതികളെ കണ്ടെത്തിയതോടെ റിമാന്റിൽ കഴിയുന്ന നിരപരാധിയെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെങ്കിലും അബൂബക്കർ കുറ്റം സമ്മതിച്ചതുകൊണ്ടാണ് കൊലക്കുറ്റം ചുമത്തിയതെന്നാണ് വിശദീകരണം.

അബൂബക്കർ സംഭവ ദിവസം അവിടെ എത്തിയിരുന്നു. കുറച്ച് സമയം അവിടെ ചിലവഴിക്കുകയും ചെയ്തു. ചോദ്യം ചെയ്തപ്പോൾ അബൂബക്കർ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് എസ്പി മോഹനചന്ദ്രൻ പറഞ്ഞു. ഒരാഴ്ച മുൻപ് ആണ് 58കാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ അബൂബക്കറിന് കേസിൽ ബന്ധമുണ്ടെന്നും ഇവർ കൊല്ലപ്പെടുന്ന ദിവസം അബൂബക്കർ വീട്ടിലെത്തിയിരുന്നതായും കണ്ടെത്തിയത്.

Read Also: രാമനാട്ടുകര പോക്സോ കേസ്; CCTV ആൺസുഹൃത്ത് കിണറ്റിൽ എറിഞ്ഞു, 0ഹാർഡ് ഡിസ്ക് കണ്ടെത്തി പൊലീസ്

തെളിവുശേഖരണത്തിന്റെ ഭാഗമായി നടത്തിയ തുടരന്വേഷണത്തിൽ കൊലപാതകി അബൂബബക്കറല്ലെന്ന സത്യം പൊലീസ് മനസിലാക്കി. സ്ത്രീയുടെ വീട്ടിൽ മോഷ്ടിക്കാനെത്തിയ തൃക്കുന്നപ്പുഴ സ്വദേശി സെയ്നിലാബ്ദിനും ഭാര്യ അനീഷയുമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞു. ഇതോടെ പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. അബൂബക്കറിനെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. നിരപരാധിയെ കൊലയാളിയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ, ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

Story Highlights : Alappuzha Thottappally Murder case SP Mohanachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here