Advertisement

ട്രാന്‍സ്ജെന്റേഴ്സ് ദര്‍ശനം പൂര്‍ത്തിയാക്കി

December 18, 2018
0 minutes Read
sabarimala trans

ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്ജെന്റേഴ്സ് ദര്‍ശനം പൂര്‍ത്തിയാക്കി. നെയ്യഭിഷേകം അല്‍പം മുമ്പ് നടത്തിയ സംഘം ഉടന്‍ ഇവിടെ നിന്ന് മടങ്ങും. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനായി ഇവരെത്തിയെങ്കിലും പോലീസ് ഇടപെട്ട് മടക്കി അയച്ചിരുന്നു. എന്നാല്‍ അതിന് ശേഷം തന്ത്രിയും പന്തളംകൊട്ടാരവും ട്രാന്‍സ്ജെന്റേഴ്സ് ദര്‍ശനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ വീണ്ടും സന്ദര്‍ശനത്തിന് എത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് പട്ടത്ത് നിന്ന് ഇവര്‍ യാത്രതിരിച്ചത്. ഭക്തജനങ്ങളില്‍ നിന്നോ മറ്റ് പ്രതിഷേധക്കാരില്‍ നിന്നോ ഇവര്‍ക്ക് ഒരു എതിര്‍പ്പും നേരിടേണ്ടി വന്നില്ല. തൃപ്തി ഷെട്ടി. അനന്യ, രെഞ്ചു, അവന്തിക എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

രാവിലെ 10 മണിയോട് കൂടെ സന്നിധാനത്തെത്തിയ ഇവർ യാതൊരു പ്രതിഷേധവും ഇല്ലാതെ സുഗമമായി അയ്യപ്പനെയും മാളികപുറത്തമ്മയെയും തൊഴുതാണ് മലയിറങ്ങിയത്. പുലർച്ചെ നാല് മണിയോടെയാണ് നാല് പേരും തിരുവനന്തപുരത്ത് നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടത്. പ്രതിഷേധങ്ങൾ ഒന്നും ഇല്ലാതെ അയ്യപ്പനെ തൊഴാൻ സാധിക്കും എന്ന ശുഭപ്രതീക്ഷയാണ് ഇവർ മാധ്യമങ്ങളോട് പങ്കുവെച്ചത്.

രാവിലെ 8 മണിയോടെ പമ്പയിലെത്തിയ സംഘം സന്നിധാനത്തേക്ക് യാത്ര ആരംഭിച്ചു. നീലിമല വഴിയുള്ള യാത്രയിൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കാം എന്ന കണക്കുകൂട്ടലിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കി. എന്നാൽ യാതൊരു പ്രതിഷേധങ്ങളും ഇല്ലാതെ ശരണം വിളിച്ചു ഇവർ 4 പേരും സന്നിധാനത്തെത്തി. പതിനെട്ട് പടികളും ചവിട്ടി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. മാളികപുറത്തമ്മയെയും വണങ്ങി അയ്യപ്പന് നെയ്യഭിഷേകവും നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top