ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ കോളജിന്റെ പ്രതികാര നടപടി; വിദ്യാർത്ഥികളെ മനപ്പൂർവ്വം തോൽപ്പിക്കുന്നു; ഇയർ ഔട്ടാക്കാൻ ശ്രമം; രേഖ 24 ന്

വിവാദമായ ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ പാമ്പാടി നെഹ്‌റു കോളജിന്റെ പ്രതികാര നടപടി. ജിഷ്ണു പ്രണോയുടെ ദുരൂഹ മരണത്തെ തുടർന്ന് ഇടിമുറിയുടെ പേരിലും, വിദ്യാർത്ഥി പീഡനത്തിന്റെ പേരിലും ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന പാമ്പാടി നെഹ്‌റു കോളേജ് ജിഷ്ണു കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരായാണ് പ്രതികാര നടപടികളുമായി രംഗത്തെത്തിയത്. മൂന്നാം വർഷ ഫാർമസി കോഴ്‌സിൽ വിദ്യാർത്ഥിയുടെ മാർക്ക് തിരുത്തിയതിന്റെ രേഖ 24 ന് ലഭിച്ചു. തിയറി പരീക്ഷയിൽ പാസായ മറ്റൊരു വിദ്യാർത്ഥി നേതാവിന് പ്രാക്ടിക്കലിൽ സബ്ജക്ട് നോളജ് ഇല്ലെന്നാണ് മാർക്ക് ലിസ്റ്റിൽ എഴുതിയിരിക്കുന്നത്.
കോളജിനെതിരെ സമരത്തിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റ് കാണുക. പ്രാക്ടിക്കൽ, വൈവ പരീക്ഷകളിൽ ജയിക്കാനുള്ള മാർക്ക് ലഭിച്ച വിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റ് വെട്ടിത്തിരുത്തി തോൽപ്പിരിക്കുന്നു. സമരത്തിന് നേതൃത്വം നൽകിയ ഫാർമസി വിദ്യാർത്ഥിയായ അതുൽ ജോസ് ഇയർ ഔട്ടാകാൻ തിയറി പരീക്ഷയിൽ പാസായിട്ടും വിഷയ പരിജ്ഞാനം മോശമെന്നാണ് മാർക്ക് ലിസ്റ്റിൽ എഴുതിയിരിക്കുന്നത്. ഇൻവിജിലേറ്റർമാരെ മുൻനിർത്തിയാണ് ഇത്തരം നടപടികൾ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് കൈക്കൊളുന്നതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here