വനിതാ മതിലിന് എതിര്‍വശത്ത് പുരുഷന്‍മാര്‍ അണിചേരും: കോടിയേരി ബാലകൃഷ്ണന്‍

എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ളതായിരിക്കും വനിതാ മതില്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏതെങ്കിലും മതവിഭാഗത്തിന്റെയല്ല വനിതാ മതില്‍. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ എല്ലാ മതങ്ങള്‍ക്കും പങ്കുണ്ട്. അതിനാല്‍, ആരെയും മാറ്റി നിര്‍ത്താതെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചായിരിക്കും വനിതാ മതില്‍ ഉയരുക എന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ ഉയരും. ഒരു വശത്ത് വനിതകളുടെ മതില്‍ ഉയരുമ്പോള്‍ റോഡിന്റെ മറുവശത്ത് പുരുഷന്‍മാരും അണിചേരും. 620 കിലോമീറ്റര്‍ ദൂരമാണ് വനിതാ മതില്‍ ഉയരുക. 30 ലക്ഷം വനിതകളെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കും. വനിതാ മതില്‍ ഗിന്നസില്‍ ഇടം നേടുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Read More: ആഞ്ജനേയാ!; ‘ഹനുമാന്‍ ശരിക്കുമൊരു കായിക താരമായിരുന്നു’; വിചിത്ര വാദവുമായി യുപി മന്ത്രി
വനിതാ മതിലിന് സര്‍ക്കാര്‍ സഹായം വേണ്ട എന്ന നിലപാട് സംസ്ഥാന സെക്രട്ടറിയേറ്റ് സ്വീകരിച്ചതായി കോടിയേരി വ്യക്തമാക്കി. വനിതാ മതിലിനായി ഒരു നയാപൈസ പോലും സര്‍ക്കാരില്‍ നിന്ന് എടുക്കില്ലെന്ന് കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി. വനിതാ മതിലില്‍ അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here