‘വിള്ളല്‍ വീഴാതിരിക്കാന്‍’; വനിതാ മതിലില്‍ എല്ലാ വിഭാഗങ്ങളേയും പങ്കെടുപ്പിക്കണമെന്ന് സിപിഎം

വനിതാ മതിലില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം. തെറ്റായ പ്രചാരണങ്ങളെ നേരിടാന്‍ പ്രാദേശികമായി മുന്‍കൈയെടുക്കണമെന്ന് സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
Read More: ‘മനിതി’ സംഘം നാളെ ശബരിമല സന്ദര്‍ശിക്കും; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്
വനിതാ മതിലില്‍ സ്വമേധയായോ രക്ഷിതാക്കള്‍ക്കൊപ്പമോ വരുന്ന കുട്ടികളെ തടയരുതെന്ന് സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. 18 വയസിനു താഴെയുള്ളവരെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. വനിതാ മതിലില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാനും സംസ്ഥാന സമിതി തീരുമാനിച്ചു. വനിതാ മതിലില്‍ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളേയും കന്യാസ്ത്രീകളേയും പങ്കെടുപ്പിക്കണം. ആരേയും മാറ്റി നിര്‍ത്തരുത്.
Read More: ‘രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
തെറ്റായ പ്രചരണങ്ങള്‍ക്കെതിരേ പ്രാദേശിക ഘടകങ്ങള്‍ ജാഗ്രത കാട്ടണം. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവതരിപ്പിച്ചു. യോഗം നാളെയും തുടരും. മുന്നണി വിപുലീകരണം നാളത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here