Advertisement

പത്ത് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ

December 26, 2018
Google News 0 minutes Read
nia

വടക്കേ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്ത് ഐസിസ് ഭീകരരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി 17 ഇടങ്ങളില്‍ റെയ്ഡ് നടത്തിയ ശേഷമാണ് അറസ്റ്റ്. നാടന്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടേ നിരവധി ആയുധങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. രാഷ്ട്രീയ നേതാക്കളെയും സുരക്ഷ ആസ്ഥാനങ്ങളും പൊതു ഇടങ്ങളും ലക്ഷ്യം വെച്ചുള്ള വന്‍ ആക്രമണ പദ്ധതിയെയാണ് തകര്‍ത്തതെന്ന് എന്‍ഐഎ തലവന്‍ അശോക് മിത്തല്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് ഡല്‍ഹിയിലെ സീലാംപൂരിലും ഉത്തര്‍പ്രദേശിലെ അംറോഹ,ഹാപൂര്‍,മീററ്റ്,ലഖ്നൌ എന്നിവടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. നാടന്‍ റോക്കറ്റ് ലോഞ്ചറുകള്‍, പിസ്റ്റളുകള്‍, ബോംബുണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ കണ്ടെടുത്തതായി എന്‍ഐഎ അറിയിച്ചു. 7.5 ലക്ഷം രൂപയും 100 മൊബൈല്‍ ഫോണുകള്‍, 135 സിം കാര്‍ഡുകള്, ലാപ്ടോപ്പുകള്‍ മെമ്മറി കാര്‍ഡുകളും തുടങ്ങിയവയും കണ്ടെടുത്തവയില്‍ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറ് പേരെ കസ്റ്റഡിയില്‍ എടുത്തതില്‍ പത്ത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അംറോഹയിലെ പള്ളി ഇമാമായ മുഫ്തി സുഹൈലാണ് സംഘത്തിന്‍റെ തലവനെന്നും ഹര്‍ക്കത്തുല്‍ ഹര്‍ബെ ഇസ്ലാം എന്ന പേരിലുള്ള സംഘം വിദേശത്തുള്ള ഐസിസ് ഏജന്‍റുമാരുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്‍ഐഎ ഐജി അശോക് മിത്തല്‍ പറഞ്ഞു.

ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ഉന്നത രാഷ്ട്രീയ നേതാക്കള്‍, പൊതു ഇടങ്ങള്‍, സുരക്ഷ കേന്ദ്രങ്ങള്‍ തുടങ്ങിയവ മൊബൈല്‍ നിയന്ത്രിത സ്ഫോടനങ്ങളിലൂടെയും ചാവേര്‍ സ്ഫോടനങ്ങളിലൂടെയും അക്രമിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here